ഇന്ന് പലരും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്നമാണ് ഇടയ്ക്കിടെയുണ്ടാകുന്ന തലവേദന. പല മരുന്നുകൾ കഴിച്ചാലും ചിലപ്പോൾ ഇത് മാറണമെന്നില്ല. അത്തരത്തിൽ ഇടയ്ക്കിടെ തലവേദന വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ,


ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാത്തത് തലവേദനയ്ക്ക് ഒരു കാരണമാണ്. അതിനാൽ ദിവസവും എട്ടോ പത്തോ ഗ്ലാസ് വെള്ളം കുടിക്കുക. അമിതമായി വെയിലേൽക്കുന്നത് തലവേദന ഉണ്ടാക്കാം. തണുപ്പുള്ള വെള്ളത്തിൽ കുളിക്കുന്നത് ഇതിനൊരു പരിഹാരമാണ്.
ഭക്ഷണം കഴിക്കുന്നതിൽ കാലതാമസം വരുത്തരുത്. ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് തലവേദനയ്ക്ക് കാരണമാകാറുണ്ട്. ഉറക്കക്കുറവ് തലവേദനയ്ക്ക് ഒരു കാരണമാകാറുണ്ട്.
കഴുത്തിലെയും പുറത്തെയും പേശികളിലെ മുറുക്കം കുറയ്ക്കാൻ ചൂടുവെള്ളത്തിൽ കുളിക്കുന്നത് സഹായിക്കും. യോഗ, ധ്യാനം, ഇഷ്ടമുള്ള പാട്ടുകൾ കേൾക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇത് ഒരു പരിധി വരെ തലവേദന കുറയ്ക്കും.
പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പതിവായി തല മസാജ് ചെയ്യുന്നത് രക്തയോട്ടം കൂട്ടാനും തലവേദന കുറയ്ക്കാനും സഹായിക്കും. അധിക സമയം കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കുന്നത് കണ്ണുകൾക്ക് ആയാസമുണ്ടാക്കുകയും തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും.
ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചതിന് ശേഷവും തലവേദന മാറുന്നില്ലെങ്കിൽ ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. തലവേദനയുടെ കാരണം കണ്ടെത്തി ശരിയായ ചികിത്സ തേടേണ്ടത് വളരെ പ്രധാനമാണ്.
Things to keep in mind to avoid frequent headaches